വേഗതയുടെ പര്യായമാണ് കെ.ടി.എം ഡ്യൂക്ക്. നിരവധി ഒാട്ടപ്പന്തയ വേദികളിൽ ഇന്നും ചീറിപ്പായുന്നത് ഡ്യൂക്കിെൻറ ബൈക്കുകളാണ്. ബജാജുമായി സഹകരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഡ്യൂക്ക് നിരവധി മോഡലുകൾ ഇതിനകം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോൾ പുതിയൊരു കരുത്തനെ കൂടി നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി . കെ.ടി.എം ഡ്യൂക്ക് 790 ആണ് ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിക്കാൻ പോവുന്ന ബൈക്ക്.
2018ൽ തുടക്കത്തിൽ ഡൽഹിയിൽ നടക്കുന്ന ഒാേട്ടാ എക്സ്പോയിലാവും ഡ്യൂക്ക് 790നെ കെ.ടി.എം അവതരിപ്പിക്കുക. അതിന് ശേഷം വൈകാതെ തന്നെ ഇന്ത്യൻ വാഹന വിപണിയിലേക്കും ഇൗ കരുത്തൻ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആറ് സ്പീഡ് ഗിയർ ബോക്സിൽ 800 സി.സി എൻജിനാവും ഇൗ ബൈക്കിനെ മുന്നോട്ട് നയിക്കുക. WP സസ്‌പെന്‍ഷന്‍, സിംഗിള്‍ സീറ്റ്, മള്‍ട്ടിപ്പിള്‍ റൈഡര്‍ മോഡ്, മള്‍ട്ടി ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍,IMU കണ്‍ട്രോള്‍, ഫോണ്‍ കണക്ടിവിറ്റി, ത്രീ ഡി പ്രിന്റഡ് പാര്‍ട്ട്, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബൈക്കിെൻറ പ്രധാന പ്രത്യേകതകൾ.
ഇന്ത്യയിൽ നിർമ്മിക്കുകയാണെങ്കിൽ എകദേശം 6 ലക്ഷം രൂപയായിരിക്കും ഡ്യൂക്ക് 790െൻറ വില. എന്നാൽ വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുകയാണെങ്കിൽ വില 8 ലക്ഷം വരെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.