മുംബൈ: ബി.എം.ഡബ്ളിയുമായുള്ള കൂട്ടുകെട്ടിൽ ടി.വി.എസ് പുറത്തിറക്കുന്ന ബൈക്കാണ് അകുല 310. ഇപ്പോൾ പുറത്തു വരുന്ന സൂചനകളനുസരിച്ച് ഇൗ സാമ്പത്തിക വർഷത്തിെൻറ അവസാനത്തോടു കൂടി അകുല വിപണിയിലെത്തുമെന്നാണ് അറിയുന്നത്.
ബി.എം.ഡബ്ളിയുവിെൻറ ഹൃദയവുമായാണ് അകുലയെത്തുന്നത്. ഇതു തന്നെയാണ് അകുലയെ മികച്ചതാക്കുന്നത്. ബി.എം.ഡബ്ളിയുവിെൻറ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിനുള്ളത്. ഇത് 36bhp പവറും 28Nnm ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർ ബോക്സാണ് കമ്പനി ബൈക്കിന് നൽകിയിരിക്കുന്നത്.
വില തന്നെയാണ് അകുലയുടെ ഹെലൈറ്റ് 1.60-1.80 വരെയാണ് വാഹനത്തിെൻറ ഡൽഹി എക്സ്ഷോറുമിലെ വില. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്നത് കൊണ്ടാണ് ഇൗ വിലയിൽ ബൈക്ക് ലഭിക്കാൻ കാരണം. കമ്പനിയുടെ ഹൊസൂർ നിർമ്മാണശാലയിലാണ് ബൈക്കിെൻറ നിർമ്മാണം നടത്തുക. എ.ബി.എസ്, ഇരട്ട ഹെഡ്ലാമ്പ്, ക്ളിപ്പ് ഒാൺ ഹാൻഡിൽ ബാർ, പെറ്റൽ ഡിസ്ക് ബ്രേക്ക്, എന്നിവയെല്ലാമാണ് മറ്റു പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.