ടി.വി.എസിെൻറ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ അപ്പാച്ചേ RR310 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് വർഷമായി ടി.വി.എസ് പുതിയ ബൈക്കിെൻറ പണിപ്പുരയിലായിരുന്നു. 2016 ഡൽഹി ഒാേട്ടാ എക്സ്പ്പോയിൽ അവതരിപ്പിച്ച 'അകുല'യെ അടിസ്ഥാനമാക്കിയാണ് അപ്പാച്ചേ ആർ.ആർ 310െൻറ രൂപകൽപ്പന. 2.05 ലക്ഷമാണ് േഷാറും വില.
എൻട്രി ലെവൽ സ്പോർട്സ് ബൈക്കാണ് അപ്പാച്ചേ ആർ.ആർ 310. സ്പോർട്സ് ബൈക്കാണെങ്കിലും ദൈനംദിന ഉപയോഗം കൂടി പരിഗണിക്കുന്നതാണ് പുതിയ മോഡൽ. ബി.എം.ഡബ്ലുയുവിെൻറ ജി.310 ആറുമായാണ് സാമ്യം. ടി.വി.എസിെൻറ ഹോസുരിലെ പ്ലാൻറിൽ നിർമാണം നടത്തുന്ന ബൈക്കിെൻറ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
312 സി.സി ഫോർ സ്ട്രോക്ക് ഫോർ-വാല്യൂ സിംഗിൾ സിലിണ്ടർ എൻജിനാണ് കരുത്ത് പകരുന്നത്. 9700 ആർ.പി.എമ്മിൽ 33.5 ബി.എച്ച്.പി കരുത്തും 7700 ആർ.പി.എമ്മിൽ 27.3 എൻ.എം ടോർക്കും നൽകും. പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ്. സുരക്ഷക്കായി 300എം.എം ഡിസ്ക് ബ്രേക്കും ഫ്രണ്ടിലും 240 എം.എം ഡിസ്ക് പിന്നിലും നൽകിയിരിക്കുന്നു. എ.ബി.എസിെൻറ അധിക സുരക്ഷയും ഉണ്ടാകും. മഹീന്ദ്ര മോജോ, ബജാജ് ഡോമിനോർ, കെ.ടി.എം 390 ഡ്യൂക്ക്, ബെൻലി 302 ആർ എന്നിവയാണ് അപ്പാച്ചേയുടെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.