ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ അതികായരായ ടെസ്ലയെ വെല്ലുവിളിച്ച് ഒൗഡി. ഇ-ട്രോൺ എന്ന ഇലക്ട്രിക് എസ്.യു.വിയാണ് ഒൗഡി പുതുതായി പുറത്തിറക്കിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിൽ നടന്ന ഒൗഡി ഗ്ലോബൽ സമ്മിറ്റിലാണ് കമ്പനി പുതിയ വാഹനം പ്രദർശിപ്പിച്ചത്. 2019ൽ ഒൗഡിയുടെ ഇലക്ട്രിക് എസ്.യു.വി ഇന്ത്യൻ വിപണിയിലെത്തും. ഏകദേശം 66.92 ലക്ഷമാണ് ഒൗഡിയുടെ പുതിയ എസ്.യു.വിയുടെ വില.
125 കിലോ വാട്ട് പവറുള്ള ഇലക്ട്രിക് മോേട്ടാർ മുൻ വീലുകൾക്കും 256 കിലോ വാട്ട് മോട്ടർ പിൻ വീലുകൾക്ക് ശക്തിപകരാനും നൽകിയിരിക്കുന്നു. ഇരു മോേട്ടാറുകളും കൂടി പരമാവധി 355 ബി.എച്ച്.പി കരുത്താണ് നൽകുക. 561 എൻ.എം ടോർക്കാണ് ലഭിക്കുക. ബൂസ്റ്റർ മോഡുകളിൽ വാഹനത്തിെൻറ പരമാവധി കരുത്ത് 408 ബി.എച്ച്.പിയാകും. 95Kwh ലിഥിയം അയേൺ ബാറ്ററിയാണ് കാറിലുള്ളത്.
അഞ്ച് സീറ്റുള്ള ഇ ട്രോണിന് ഒറ്റചാർജിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും. മണിക്കൂറിൽ 200 കിലോ മീറ്ററാണ് പരമാവധി വേഗത. 6.6 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കൈവരിക്കും. ബൂസ്റ്റർ മോഡിൽ 5.7 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.