മാരുതി സുസുക്കി വാഗണറിെൻറ ലിമിറ്റഡ് എഡിഷൻ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. വി.എക്സ്.െഎ, എൽ.എക്സ്.െഎ എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനും പുതിയ വാഹനത്തിലുണ്ടാവും. പെട്രോൾ സി.എൻ.ജി എന്നിങ്ങനെ രണ്ട് എഞ്ചിൻ ഒാപ്ഷനുകളിലാവും കാറെത്തുക.
പുതുതായുൾപ്പെടുത്തിയ നിരവധി ഫീച്ചറുകളാണ് വാഗണർ ലിമിറ്റഡ് എഡിഷെൻറ പ്രത്യേകത. കാറിന് ഭംഗി കൂട്ടുന്ന നിരവധി ഘടകങ്ങൾ മാരുതി ലിമിറ്റഡ് എഡിഷനിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പുതുതായുൾപ്പെടുത്തിയ റിവേഴ്സ് പാർക്കിങ് കാമറയാണ് കാറിെൻറ പ്രധാന പ്രത്യേകതകളിലൊന്ന്.പുതിയ വോയ്സ് ഗെയിഡൻസ് സിസ്റ്റം, ബ്ളുടൂത്തോടു കൂടിയ മ്യൂസിക് സിസ്റ്റം, ബോഡിയിലെ ഗ്രാഫിക്സ്, റിയൽ സ്പോയിലർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
മാരുതിയുടെ മികച്ച വിൽപ്പനയുള്ള മോഡലുകളിലൊന്നാണ് വാഗണർ. രാജ്യത്തെ പാസഞ്ചർ കാറുകളുടെ വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ് വാഗണർ. കഴിഞ്ഞ ഒക്ടോബറിൽ വാഗണറിെൻറ 15,075 യൂണിറ്റുകളാണ് വിറ്റത്.
4.40 ലക്ഷം മുതൽ 5.37 ലക്ഷം വരെയാണ് പുതിയ വാഗണറിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.