കാടും മലയും ഭയക്കാത്ത പോരാളിയാണ് റെനോയുടെ ഡസ്റ്റർ. പുറത്തിറങ്ങിയത് മുതൽ വിൽപനയിൽ വൻ കുതിച്ച് ചാട്ടമു ണ്ടാക്കാൻ ഡസ്റ്ററിന് കഴിഞ്ഞിട്ടുണ്ട്. ഡൽഹി ഓട്ടോ എക്സ്പോയിലും റെനോയുടെ പവലിയനിൽ ആളെക്കൂട്ടിയത് ഡ സ്റ്ററായിരുന്നു. പുതിയ എൻജിൻ കരുത്തിലെത്തുന്ന ബി.എസ് 6 ഡസ്റ്ററാണ് റെനോ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച ്ചത്.
1.3 ലിറർ എൻജിനാണ് കൂട്ടിച്ചേർത്തത്. 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിൻെറ കരുത്ത് 153 ബി.എച്ച്.പിയാണ് 250 എൻ.എം ടോർക്കും എൻജിൻ നൽകും. പഴയ എൻജിനുമായി താരതമ്യം ചെയ്യുേമ്പാൾ കരുത്ത് 48 ബി.എച്ച്.പി വർധിച്ചിട്ടുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം സി.വി.ടി ഓേട്ടാമാറ്റിക് ട്രാൻസ്മിഷനും ഡസ്റ്ററിൽ റെനോ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒരു തവണ മുഖം മിനുക്കി പുറത്തിറങ്ങിയതിനാൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്ക് റെനോ മുതിർന്നിട്ടില്ല. ഹെഡ്ലാമ്പ്, എൽ.ഇ.ഡി ടെയിൽലാമ്പ്, ബംപർ എന്നിവയിലെല്ലാം റെനോ നേരത്തെ തന്നെ മാറ്റം വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.