ക്രോസ് ഒാവറായ ഹെക്സയ്ക്കു പിന്നാലെ ടാറ്റ അവതരിപ്പിക്കുന്ന സെഡാനാണ് ടിഗോർ. ടാറ്റയുടെ ചെറു ഹാച്ചായ ടിയാഗോയുടെ പ്ലാറ്റ്ഫോമിലാണ് ടിഗോറും നിർമ്മിച്ചിരിക്കുന്നത്. കൈറ്റ് 5 എന്ന കോഡ് നാമത്തിൽ ഇൗ കാർ ടാറ്റ കഴിഞ്ഞ വർഷത്തെ ഡൽഹി ഒാേട്ടാ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു.
ഹെക്സക്ക് ശേഷം ടിഗോറുമായി ടാറ്റ ടിയാഗോയിലും ഉപയോഗിച്ച ഡിസൈൻ ഫിലോസഫി തന്നെയാണ് ടിഗോറിലും ടാറ്റ പിന്തുടരുന്നത്. ഒറ്റ നോട്ടത്തിൽ കാറിെൻറ മുൻവശത്തിന് ടിയാേഗായിൽ നിന്ന് വലിയ മാറ്റങ്ങളില്ല. സുരക്ഷക്കായി എ.ബി.എസ്്, ഇ.ബി.ഡി പോലുള്ള സംവിധാനങ്ങൾ കാറിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇതിനൊടപ്പം ഇൻറീരിയറിൽ ടച്ച് സ്ക്രീനോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തും.
സാേങ്കതികതയിൽ ടിയാഗോയിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാകും ടാറ്റ പുതിയ കാറിനെ വിപണിയിലെത്തിക്കുക. 1.2 ലിറ്റർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും കാറിനുണ്ടാകും.പെട്രോള്‍ എൻജിൻ 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എൻജിെൻറ കരുത്ത് 69 ബിഎച്ച്പിയും ടോര്‍ക്ക് 140 എന്‍എമ്മുമാണ്. മാനുവൽ ട്രാൻസ്മിഷനോെടാപ്പം ഒാേട്ടാമാറ്റിക് വകഭേദവും കാറിനുണ്ടാകും.
എന്നാൽ കാർ എന്ന് പുറത്തിറക്കുമെന്ന് ടാറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാർച്ചിൽ പുതിയ കാറിെൻറ ലോഞ്ചിങ്ങ് കമ്പനി നിർവഹിക്കും എന്നാണ് റിപ്പോർട്ടുകൾ. ഹെക്സക്ക് ശേഷമുള്ള പുതിയ കാർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റയെന്ന് കമ്പനിയുടെ പാസഞ്ചർ വാഹനങ്ങളുടെ ചുമതല വഹിക്കുന്ന മായങ്ക് പരീക് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.