കുറ്റിപ്പുറം: വാഹനാപകടങ്ങൾ കുറക്കാൻ നിയമം കർശനമാക്കുന്നതിെൻറ ഭാഗമായി 150 സി.സിയ ിൽ കൂടുതലുള്ള ബൈക്കുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ എ.ബി.എസ് േബ്രക്കും (ആൻറി ലോക് ബ്രേക്കിങ് സിസ്റ്റം) 150 സി.സിയിൽ കുറവുള്ളവക്ക് സി.ബി.എസ് േബ്രക്കുകളും (കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം) നിർബന്ധമാക്കും.
കാറുകളുടെ ൈഡ്രവർ സൈഡിൽ എയർബാഗ് സീറ്റ് ബൈൽറ്റ് റിൈമൻഡർ, സ്പീഡ് അലർട്ട്, അപകടം സംഭവിച്ചാൽ ഡോറുകൾ ഇരുവശത്തുനിന്ന് തുറക്കാനുള്ള സംവിധാനം എന്നിവ ജൂലൈ ഒന്ന് മുതലും നിർബന്ധമാണ്. 2018 ഏപ്രിൽ മുതൽ ബസുകളിൽ എ.ബി.എസ് േബ്രക്ക് നിർബന്ധമാക്കിയിരുന്നു. അപകടം കുറക്കാൻ 24 മണിക്കൂർ പരിശോധനക്ക് സേഫ് കേരള സംഘം (പരിശോധനക്ക് മാത്രമായുള്ള ഉദ്യോഗസ്ഥ സംഘം) പ്രവർത്തനം തുടങ്ങി.
ഇരുചക്രവാഹനങ്ങൾ പെെട്ടന്ന് േബ്രക്കിടുന്നതോടെ തെന്നിമാറിയുണ്ടാകുന്ന അപകടം കുറക്കാനാണ് എ.ബി.എസ് േബ്രക്ക് സംവിധാനം. മരണം കൂടുതൽ സംഭവിക്കുന്നത് ഇരുചക്രവാഹനങ്ങളിലാണെന്ന റിപ്പോർട്ടുണ്ടായിരുന്നു.
േബ്രക്കിങ് സംവിധാനത്തിലെ അപാകതയാണ് കാരണമെന്നതിനാലാണ് എ.ബി.എസ് േബ്രക്ക് നിർബന്ധമാക്കുന്നത്. വാഹനങ്ങളുടെ ക്ഷമത വർധിപ്പിക്കാനും മലിനീകരണം ഇല്ലാതാക്കാനും ബോധവത്കരണം നടത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.