കുറ്റിപ്പുറം: ചെറുവാഹനങ്ങളിൽ കുട്ടികൾ സ്വയം ഡോർ തുറക്കുന്നത് തടയാൻ നടപ്പാക്കി യ ചൈൽഡ് ലോക്ക് സംവിധാനം കേന്ദ്രസർക്കാർ നിരോധിച്ചു. ഡ്രൈവർക്ക് മാത്രം പ്രവർത്തിപ്പിക ്കാവുന്ന ഈ സംവിധാനം ടാക്സി വാഹനങ്ങളിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നിരോധനം.
ചെറിയ കുട്ടികൾ അബദ്ധത്തിൽ വാഹനങ്ങളുടെ ഡോർ തുറക്കുന്നത് തടയാനാണ് വാഹനങ്ങളിൽ ഡ്രൈവർക്ക് പ്രവർത്തിപ്പിക്കാവുന്ന ലോക്കിങ് സംവിധാനം നിലവിൽ വന്നത്. ഇത്തരം ലോക്കുകളുള്ള വാഹനങ്ങളുടെ ഡോർ ഡ്രൈവർക്കോ പുറത്തുനിൽക്കുന്നയാൾക്കോ മാത്രേമ തുറക്കാനാകൂ. ടാക്സി കാറുകളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വിദ്യാർഥിനികളേയും പീഡിപ്പിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു.
തുടർന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം 2019 ജൂലൈ ഒന്നു മുതൽ ടാക്സി വാഹനങ്ങളിൽ ചൈൽഡ് ലോക്ക് സംവിധാനം ഘടിപ്പിക്കരുതെന്ന് ഉത്തരവിറക്കിയത്. ടാക്സി വാഹനങ്ങൾ മേൽ കാലാവധിക്കുള്ളിൽ ഇവ ഒഴിവാക്കണമെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.