ഷെവർലേക്ക് പിന്നാലെ കാർ നിർമാതാക്കളായ ഫിയറ്റ് ഇന്ത്യൻ വാഹന വിപണിയിൽ പിൻവാങ്ങുന്നതായി റിപ്പോർട്ട്. ഫിയറ്റിനെ പിൻവലിച്ച് ജീപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉടമസ്ഥരായ ഫിയറ്റ് ക്രിസ്ലറിെൻറ തീരുമാനം. നിലവിൽ പൂന്തോ, ലീനിയ, അവെൻട്യൂറ എന്ന മോഡലുകളാണ് ഇന്ത്യയിൽ പ്രധാനമായും വിൽക്കുന്നത്. വിൽപനയിൽ വൻ കുറവുണ്ടായതോടെയാണ് പതിയെ വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഫിയറ്റ് തീരുമാനിച്ചത്.
ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ നിലവിൽ വരുന്നതും ഫിയറ്റിന് തിരിച്ചടിയാണ്. കമ്പനിയുടെ പുന്തോ, ലീനിയ തുടങ്ങിയ കമ്പനികൾക്ക് ബി.എസ് 6 നിലവാരമില്ല. ഇൗ നിലവാരത്തിലേക്ക് കാറുകളെ ഉയർത്തണമെങ്കിൽ വൻ നിക്ഷേപം ഫിയറ്റിന് നടത്തേണ്ടി വരും. എ.ബി.എസ് ഫിയറ്റിെൻറ കാറുകളിലൊന്നും സ്റ്റാൻഡേർഡല്ല. 2019 ഏപ്രിൽ മുതൽ ഇന്ത്യയിൽ എ.ബി.എസ് നിർബന്ധമാണ്.
മാരുതി, ടാറ്റ തുടങ്ങിയ കമ്പനികൾക്കായി ഫിയറ്റ് എൻജിനുകൾ നിർമിച്ച് നൽകുന്നുണ്ട്. 1.3 ലിറ്റർ എൻജിനുകളായിരുന്നു പ്രധാനമായും നിർമിച്ചത്. സ്വന്തമായി ഇത്തരം എൻജിനുകൾ നിർമിക്കാനുള്ള ശ്രമങ്ങൾ മാരുതിയും ടാറ്റയും ആരംഭിച്ചിട്ടുണ്ട്. ഇതും ഇന്ത്യൻ വിപണിയിൽ ഫിയറ്റിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.