മാരുതി സ്വിഫ്​റ്റും ഡിസയറും തിരിച്ച്​ വിളിക്കുന്നു

ന്യൂഡൽഹി: ഇന്തോ-ജാപ്പനീസ്​ വാഹന നിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്​റ്റും ഡിസയറും തിരികെ വിളിക്കുന്നു. സ്വിഫ്​റ്റി​​​െൻറ 566 യൂനിറ്റുകളും ഡിസയറി​​​െൻറ 713 യൂനിറ്റുകളുമാണ്​ തിരികെ വിളിക്കുന്നത്​. എയർബാഗ്​ കംട്രോൾ യൂനിറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​ മോഡലുകൾ തിരികെ വിളിക്കുന്നത്​. 2018 മെയ്​ 7 മുതൽ ജൂലൈ 5 വരെ നിർമിച്ച 1,279 യൂനിറ്റുകളിലാണ്​ പ്രശ്​നം കണ്ടെത്തിയത്​.

പ്രശ്​നം സൗജന്യമായി പരിഹരിച്ച്​ നൽകുമെന്നാണ്​ മാരുതി അറിയിച്ചിരിക്കുന്നത്​. പ്രശ്​നം കണ്ടെത്തിയ എയർബാഗ്​ കംട്രോൾ യൂനിറ്റ്​ മാറ്റി നൽകുമെന്നും കമ്പനി വ്യക്​തമാക്കി. 

മാരുതിയുടെ വെബ്​സൈറ്റിൽ കയറി കാറി​​​െൻറ ​ചേസിസ്​ നമ്പർ നൽകി സ്വന്തം വാഹനത്തിന്​ പ്രശ്​നമുണ്ടോയെന്നത്​ ഉപയോക്​താവിന്​ പരിശോധിക്കാം. 

Tags:    
News Summary - Maruti Suzuki Swift And Dzire Recalled In India Over Faulty Airbag Controller-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.