ജനുവരിയിൽ പുറത്തിറങ്ങുന്ന വാഗണറിെൻറ യഥാർഥ രൂപം വെളിപ്പെടുത്തി മാരുതി. വാഗണർ പരീക്ഷണയോട്ടം നടത്തുന്നതി െൻറ ചിത്രങ്ങളാണ് പുറത്ത് വന്നത്. ചില ഒാൺലൈൻ മാധ്യമങ്ങളാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2019 ജനുവ രിയിലാണ് പുതിയ വാഗണർ ഇന്ത്യൻ വിപണിയിലേക്ക് എത്തുക.
ടോൾബോയ് ഡിസൈനിൽ ബോക്സി പ്രൊഫൈലിലാണ് മാരുതിയുടെ പുതിയ വാഗണർ വിപണിയിലെത്തുന്നത്. വ്യത്യസ്തമായ രീതിയിൽ തന്നെ വാഗണറിനെ മാരുതി ഡിസൈൻ ചെയ്തിരിക്കുന്നു. പുതിയ ഡിസൈനിലുള്ള ക്രോമിയം ലൈനുകൾ നൽകിയിട്ടുള്ള ഗ്രിൽ, പുത്തൻ ഹെഡ്ലൈറ്റും വലിയ ബംബറുമാണ് കാറിെൻറ മുൻ വശത്തെ പ്രധാനമാറ്റങ്ങൾ.
റൂഫ് വരെ നീളുന്ന ടെയിൽാമ്പ്, ക്രോമിയം സ്ട്രിപ്പുകൾ, റിഫ്ലക്ടർ എന്നിവയെല്ലാമാണ് പിൻ വശത്തെ പ്രധാന പ്രത്യേകതകൾ. സി-പില്ലർ ഏറെ ആകർഷകമാണ്. ഏഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് ഇൻറീരിയറിലെ പ്രധാന പ്രത്യേകത. ആൻഡ്രോയിഡ് ഒാേട്ടാ, ആപ്പിൾ കാർപ്ലേ എന്നീ സംവിധാനങ്ങൾ ഇണക്കിചേർത്തതാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റം. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ 67 ബി.എച്ച്.പി കരുത്തും 90 എൻ.എം ടോർക്കും എൻജിൻ നൽകും. ഇതിനൊപ്പം 1.2 ലിറ്റർ എൻജിൻ കരുത്തിലും വാഗണർ വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.