വാഹനങ്ങളുടെ കാലപരിധി നിർണയം: ഹരിത ട്രിബ്യൂണൽ നിയമം ലംഘിച്ചെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ. വാഹനങ്ങളുടെ കാലപരിധി നിർണയിക്കാനുള്ള അവകാശം കേന്ദ്രസർക്കാറിനാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരിത ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്​. വാഹനങ്ങളു​െട വിലക്ക്​ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി നൽകി മൂന്ന്​ മാസത്തിന്​ ശേഷമാണ്​  കേന്ദ്രസർക്കാർ നിലപാട്​ വ്യക്​തമാക്കിയത്​.

പരി​േശാധനകളൊന്നും നടത്താതെയാണ്​ ഹരിത ട്രിബ്യൂണൽ വാഹനങ്ങൾക്ക്​ നിരോധനമേർപ്പെടുത്തിയതെന്ന്​ ഖനവ്യവസായ  മന്ത്രാലയം ഹരിത ട്രിബ്യൂണലിന്​ മുമ്പാകെ ബോധിപ്പിച്ചു. വാഹനങ്ങളുടെ കാലപരിധി നിർണയിക്കാനുള്ള അവകാശം കേന്ദ്രസർക്കാറിനാണെന്നും ഹരിത ട്രിബ്യൂണലി​െൻറ നടപടി മോ​േട്ടാർ വാഹന നിയമത്തി​െൻറ ലംഘനമാണെന്നുമാണ്​ സർക്കാർ നിലപാട്​. വാഹനത്തി​െൻറ രജിസ്​ട്രേഷൻ റദ്ദാക്കാനുള്ള അവകാശം കേന്ദ്രസർക്കാറിനാണ്​.  നോട്ടീസ്​ നൽകിയതിന്​ ശേഷം റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയലാണ്​ വാഹനമെങ്കിലാണ്​ രജിസ്​ട്രേഷൻ നൽകാതിരിക്കുക.

ഡീസൽ വാഹനങ്ങളാണ്​ കൂടുതൽ മലിനീകരണമുണ്ടാക്കുന്നതെന്നായിരുന്ന ഹരിത ട്രിബ്യൂണലി​െൻറ കണ്ടെത്തൽ. എന്നാൽ ഇ​തിനോട്​ പൂർണമായും യോജിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ഡൽഹിയിൽ വാഹനങ്ങൾക്ക്​ നിയന്ത്രണമേർപ്പെടുത്തിയപ്പോഴും മലനീകരണം കുറഞ്ഞില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - NGT 'Violated' Law, Only Centre Can Fix Age Limit Of Vehicles: Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.