ന്യൂഡല്‍ഹി: നോട്ടുപരിഷ്കരണം വാഹനമേഖലയില്‍ വന്‍തിരിച്ചടിയുണ്ടായതായി കണക്കുകള്‍. നവംബറിലും ഡിസംബറിലും ട്രാക്ടറടക്കമുള്ള വാഹനമേഖലക്ക് 8000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എം.ഡി പവന്‍ ഗോയങ്ക വെളിപ്പെടുത്തി.
സെപ്റ്റംബറിലും ഒക്ടോബറിലും ഉത്സവസീസണില്‍ വാഹനക്കച്ചവടം പൊടിപൊടിച്ചിരുന്നു. അതിനിടെയാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. 8000 കോടിയുടെ നഷ്ടമുണ്ടാകുമ്പോള്‍ ആകെ വരുമാന നഷ്ടം പത്ത് ശതമാനമാണ്. 2015 നവംബറില്‍ 16,54,407 വാഹനങ്ങള്‍ വിറ്റിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം 15,63,665 ആയി കുറഞ്ഞു. 5.48 ശതമാനത്തിന്‍െറ ഇടിവ്. 16 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വില്‍പനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.