ന്യൂഡൽഹി: നവംബർ 7ന് പുറത്തിറങ്ങുന്ന പുതിയ ഫോർച്യുണറിെൻറ ബുക്കിങ് ടോയോട്ട കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് വേണ്ടി ഷോറുമുകളിൽ ബുക്ക് ചെയ്യാൻ സാധിക്കില്ല. കമ്പനിയുടെ വെബസൈറ്റ് വഴി ഒാൺലൈനായാണ് ബുക്ക് ചെയ്യേണ്ടത്. കമ്പനിയുടെ വെബ്സെറ്റിൽ പ്രാഥമിക വിവരങ്ങളും ഡീലർഷിപ്പും നൽകിയാൽ പുതിയ ഫോർച്യൂണർ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ അഗ്രസീവായ ഹെഡ്ലാമ്പ്, ഫോഗ് ലാമ്പിനുചുറ്റും ഗ്രില്ലിനു ചുറ്റും ക്രോമിയം ഫിനിഷിങ് എന്നിവ നൽകിയപ്പോൾ വാഹനത്തിെൻറ മുൻഭാഗം കൂടുതൽ അഗ്രസീവ് ആയി മാറി. 18 ഇഞ്ച് വലിപ്പം വരുന്ന അലോയ് വീലുകൾ വാഹനത്തിന് കൂടുതൽ ആകർഷണിയത നൽകുന്നു.
ഇന്നോവ ക്രീസറ്റയിലുള്ള അതേ എഞ്ചിൻ തന്നെയാണ് പുതിയ ഫോർച്യുണറിലും ഉപയോഗിച്ചിരിക്കുന്നത്. 2.4, 2.8 ഒാപ്ഷനുകളിലുള്ള രണ്ടു ഡീസൽ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്. പക്ഷേ പെട്രോളിലേക്ക് വരുേമ്പാൾ 2.7 ലിറ്റർ VVT-i എഞ്ചിനാണ് വാഹനത്തിനുള്ളത്. 6 സ്പീഡ് മാനുവൽ ആൻഡ് ഒാേട്ടാമാറ്റിക് ട്രാൻസമിഷനാണ് വാഹനത്തിനുള്ളത്
ഫോർഡ് എൻഡവറുമായും ഷെവർലേയുടെ ട്രയിൽബ്ലേസറുമായുമാവും ഫോർച്യുണറിന് നേരിേട്ടറ്റു മുേട്ടണ്ടി വരിക. ഫോർച്യുണർ കൂടി രംഗത്തെത്തുന്നതോടു കൂടി ഇന്ത്യൻ എസ്.യു.വി വിപണിയിലെ മത്സരം കടുക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.