ന്യൂയോർക്ക്: മലിനീകരണ പരിശോധനയിൽ കൃതൃമം കാണിച്ചുവെന്ന കേസിൽ 6 ഫോക്സവാഗൺ ഉദ്യോഗസ്ഥർ കുറ്റകാരാണെന്ന് അമേരിക്കൽ ഫെഡറൽ കോടതി കണ്ടെത്തി. സംഭവത്തിൽ 4.3 ബില്യൺ ഡോളർ പിഴയായി നൽകാൻ ഫോക്സവാഗൺ കമ്പനി സമ്മതിച്ചു.
ആറ് ഉദ്യോഗസ്ഥരിൽ നാല് പേരും ഫോക്സ്വാഗണിെൻറ മുൻ ഉദ്യേഗസ്ഥരാണ്. പത്ത് വർഷം നീണ്ട് നിന്ന മലിനീകരണ വിവാദത്തിനാണ് ഇതോട് കൂടി അന്ത്യമാവുന്നത്. ഇത് സംബന്ധിച്ച് അമേരിക്കയിലെ വിവിധ കോടതികളിൽ കമ്പനിക്കെതിരെ കേസുകളുണ്ടായിരുന്നു. ഭീമമായ തുക നൽകിയാണ് അതെല്ലാം ഫോക്സ്വാഗൺ ഒത്തു തീർപ്പാക്കിയത്. ഇൗ സംഭവത്തിൽ ഇതുവരെ ഫോക്സ്വാഗൺ എകദേശം 22 ബില്യൺ ഡോളർ പിഴയായി നൽകി കഴിഞ്ഞു.
ഡീസൽ എഞ്ചിനിൽ മലിനീകരണ പരിശോധനയിൽ ഫോക്സ്വാഗൺ കൃതൃമം കാണിച്ചത് വാഹന ലോകത്തെ പിടിച്ചുലച്ച സംഭവങ്ങളിലൊന്നായിരുന്നു. വിവാദത്തെ തുടർന്ന് വൻ പ്രതിസന്ധിയാണ് കമ്പനി നേരിട്ടത്. ഫോക്സ്വാഗണിെൻറ ഉയർന്ന ഉദ്യോഗസ്ഥരറിയാതെ ഇത്തരമൊരു സംഭവം നടക്കില്ലെന്നും കോടതി പരാമർശവും ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പണം നൽകി കേസ് ഒത്തു തീർക്കാൻ ഫോകസ്വാഗൺ തീരുമാനിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.