മുംബൈ: 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം വാഹനവിപണിക്കും തിരിച്ചടിയാവുന്നു. രാജ്യത്തെ കാർ,ഇരുചക്ര വാഹനവിപണിക്ക് തീരുമാനം തിരിച്ചടിയായി .
ഇരുചക്ര വാഹനങ്ങൾ വാങ്ങുേമ്പാൾ ഭൂരിഭാഗം ഉപേഭാക്തകളും പണമാണ് നൽകുന്നത്. നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതോടെ പല ഉപഭോക്തകകളും ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പിൻമാറുകയാണ്. സമാന സ്ഥിതിയാണ് കാർ വിപണിയിലും നിലനിൽക്കുന്നത്. വാഹനവിപണിയിലെ തിരിച്ചടി കേവലം കമ്പനികളെ മാത്രമല്ല ബാധിക്കുക. വാഹനങ്ങളുടെ നികുതി പണമായാണ് ആർ.ടി.ഒ ഒാഫീസുകളിൽ നൽകുന്നത്. വാഹന വിൽപന കുറഞ്ഞാൽ സർക്കാരിെൻറ നികുതി വരുമാനത്തെയും അത് ബാധിക്കും.
എന്നാൽ തിരിച്ചടി മറികടക്കാൻ പുതിയ തന്ത്രങ്ങളുമായി കമ്പനികൾ വിപണിയിലെത്തികഴിഞ്ഞു. മാരുതി സുസുക്കി കാറുകൾ ബുക്ക് ചെയ്യാൻ പേടിഎം വഴി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോണ്ട കാറുകൾക്ക് 100 ശതമാനം ഒാൺ റോഡ് വായ്പ നൽകിയാണ് വിപണി പിടിക്കാനൊരുങ്ങുന്നത്. ഇൗ കാലയളവിൽ മികച്ച ഒാഫറുകളാണ് മിക്ക കമ്പനികളും ഉപഭോക്താക്കൾക്കായി നൽകുന്നത്. എന്നാൽ തീരുമാനം ആദ്യഘട്ടത്തിൽ തിരിച്ചടിയുണ്ടാക്കിയെങ്കലും വൈകാതെ തന്നെ വാഹന വിപണി തിരിച്ച് വരുമെന്നും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹീറോ മോേട്ടാ കോർപ്പിെൻറ തലവൻ പവൻ മുൻജൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.