മുംബൈ: മുംബൈയിൽ വീണ്ടും കെട്ടിട ദുരന്തം. ആറുനില കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയമുണ്ട്. നഗരപ്രാന്തത്തിലെ സകിനാകയിലാണ് വൈകീട്ട് സംഭവമുണ്ടായത്. ഗൗരവ് (32) ആണ് മരിച്ചത്. ബബ്ലു (25), പസവൻ (19) എന്നിവർക്കാണ് പരിക്ക്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ പൂർണമായും തകരുകയായിരുന്നു. ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.