ന്യൂഡൽഹി: മുസ്ലിം വിദ്വേഷ പ്രസ്താവന നടത്തിയ അലഹാബാദ് ഹൈകോടതി സിറ്റിങ് ജഡ്ജി ശേഖർ കുമാർ യാദവ് സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാരജായി. വിദ്വേഷ പ്രസ്താവന സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന് മുമ്പാകെ കൊളീജിയത്തിന് മുമ്പിൽ ജഡ്ജി വിശദീകരിച്ചെന്നാണ് റിപ്പോർട്ട്.
ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയിൽ പങ്കെടുത്ത് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ ഹൈകോടതിക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു. പ്രസംഗത്തിന്റെ എഴുതിയ കുറിപ്പും വിഡിയോയും കൈമാറാനാണ് നിർദേശിച്ചിട്ടുള്ളത്.
തെറ്റുകാരനെന്ന് കണ്ടെത്തിയാൽ ജഡ്ജിക്കെതിരെ രണ്ട് നടപടികളാണ് സുപ്രീംകോടതിക്ക് സ്വീകരിക്കാൻ സാധിക്കുക. ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള ശിപാർശ രാഷ്ട്രപതിക്ക് കൈമാറാം. അല്ലെങ്കിൽ കേസുകളിൽ നിന്ന് മാറ്റി നിർത്താൻ നിർത്താൻ നിർദേശിക്കാം.
അതേസമയം, മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജി ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യാൻ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ കപിൽ സിബലിന്റെ നേതൃത്വത്തിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയത്. എന്നാൽ, ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിനെതിരെ ഹരജി അലഹാബാദ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.
മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജി എസ്.കെ. യാദവിനെതിരെ മുസ്ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്ക് പരാതി നൽകിയിട്ടുണ്ട്. ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടി സീകരിക്കാത്തതിനെതിരെ കത്തോലിക്ക മെത്രാന് സമിതിയും (സി.ബി.സി.ഐ) പ്രതികരിച്ചിരുന്നു.
‘‘ഈ രാജ്യം ‘ഹിന്ദുസ്ഥാൻ’ ആണെന്ന് പറയാൻ തനിക്ക് ഒരു ശങ്കയുമില്ല. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് ഈ രാജ്യം ചലിക്കുക. ഇതാണ് നിയമം. ഒരു ഹൈകോടതി ജഡ്ജിയെന്ന നിലക്കല്ല താൻ സംസാരിക്കുന്നത്. മറിച്ച് ഭൂരിപക്ഷക്കാർക്ക് അനുസരിച്ചാണ് നിയമം പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന്റെ കാര്യമായാലും സമൂഹത്തിന്റെ കാര്യമായാലും ഭൂരിപക്ഷത്തിന്റെ സന്തോഷമാണ് പരിഗണിക്കപ്പെടുക.
എന്നാൽ ഈ ‘കഠ്മുല്ല’യുണ്ടല്ലോ.... ആ വാക്ക് ഒരു പക്ഷേ ശരിയായ വാക്കാകണമെന്നില്ല... എന്നാലും പറയുകയാണ്. അവർ ഈ രാജ്യത്തിന് അപകടകരമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവകരമാണ്. പൊതുജനത്തെ ഇളക്കിവിടുന്നവരാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരമാളുകളെ കരുതിയിരിക്കണം. മുസ്ലിംകൾ നിരവധി ഭാര്യമാർ വേണമെന്നത് അവകാശമായി കരുതുന്നവരാണ്’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.