‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ -കെ.സി വേണുഗോപാല്‍

ബംഗളൂരു: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് തെരഞ്ഞെടുപ്പില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇതാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട. അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ താല്‍പര്യമില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തകര്‍ക്കാനാണ് ഇത്തരമൊരു ആശയം കൊണ്ടു വരുന്നത്. കര്‍ണാടക, കേരളം, മണിപ്പൂര്‍, ജമ്മു കശ്മീര്‍ തുടങ്ങി ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തിന്റെ ശക്തി.

എന്നാല്‍, ബി.ജെ.പി ജനാധിപത്യത്തിലും വൈവിധ്യത്തിലും വിശ്വസിക്കുന്നില്ല. ഈ പ്രക്രിയ യഥാർഥത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Tags:    
News Summary - 'One country one election' is to sabotage the country's elections - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.