ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ ഡൽഹിയിലെ കോവിഡ് കേസുകൾ; പോസിറ്റിവിറ്റിയും ഉയർന്നു

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച 1042 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 10ന് ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. 4.64 ശതമാനമാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചരത്തിലാണ് നീക്കം. കോവിഡ് 19ന്റെ സ്ക്രീനിങ്ങില്ലാതെ കുട്ടികളേയും ജീവനക്കാരേയും സ്കൂളിൽ പ്രവേശിപ്പിക്കില്ലെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ഡൽഹിയിൽ മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴശിക്ഷ. കഴിഞ്ഞ ദിവസവം ഡൽഹിയിൽ 965 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Tags:    
News Summary - 1,042 New Covid Cases, 2 Deaths In Delhi Today, Positivity Rate 4.64%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.