ഇന്ത്യയുടെ കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ 108 രാജ്യങ്ങൾ അംഗീകരിച്ചു -കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് 19 വാക്​സിൻ സർട്ടിഫിക്കറ്റ്​ യാത്ര ആവശ്യ​ങ്ങൾക്കായി ഇതുവരെ 108 രാജ്യങ്ങൾ അംഗീകരിച്ചതായി കേന്ദ്രം. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്​സഭയിൽ അറിയിച്ചതാണ്​ ഇക്കാര്യം.

എല്ലാ രാജ്യങ്ങൾക്കും യാത്രക്കായി കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ ആവശ്യമില്ല. ഇന്ത്യയിൽ യാത്രക്കായി ഇതുവരെ കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ ആവശ്യമില്ല. എന്നാൽ, യാത്രക്കായി കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ ആവശ്യമുള്ള 108 രാജ്യങ്ങൾ ഇതുവരെ ഇന്ത്യയുടെ കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ അംഗീകരിച്ചു' -സഹമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

രാജ്യത്ത്​ മേയ്​ ഒന്നുമുതൽ വിതരണം ചെയ്​ത കോവിഡ്​ 19 വാക്​സിനുകളുടെ 96 ശതമാനവും സർക്കാർ കേന്ദ്രങ്ങളിൽനിന്നാണ്​ വിതരണം ചെയ്​തത്​. 3.7 ശതമാനം മാത്രമാണ്​ സ്വ​കാര്യ സൗകര്യങ്ങളിൽനിന്ന്​ വിതരണം നടത്തിയതെന്നും കേന്ദ്രം ലോക്​സഭയിൽ അറിയിച്ചു. 

Tags:    
News Summary - 108 countries recognise Indian vaccination certificate for travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.