സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ പഞ്ചാബ് എം.പി ചന്നി മാപ്പ് പറഞ്ഞു

ചണ്ഡീഗഢ്: സ്ത്രീകൾക്കെതിരായ അപകീർത്തികരമായ പരാമർശത്തിന് മാപ്പ് പറഞ്ഞ് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺ​​ഗ്രസ് എം.പിയുമായ ചരൺജിത് സിങ് ചന്നി. ചൊവ്വാഴ്ച സംസ്ഥാന വനിതാ കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷ.

‘ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ കൂപ്പുകൈകളോടെ മാപ്പ് ചോദിക്കുന്നു’ എന്ന് കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീകൾക്കെതിരെ എന്തെങ്കിലും പറയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നും താൻ ആർക്കും എതിരല്ലെന്നും ജലന്ധറിൽനിന്നുള്ള എം.പി പറഞ്ഞു.

ഗിദ്ദർബാഹയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അമൃത വാറിങ്ങിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ സ്ത്രീകൾക്കും രണ്ട് സമുദായങ്ങൾക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പഞ്ചാബ് സംസ്ഥാന വനിതാ കമീഷൻ തിങ്കളാഴ്ച അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു ഇത്.

ഒരു ദിവസത്തിനകം മറുപടി നൽകണമെന്ന് വനിതാ കമീഷൻ ചെയർപേഴ്‌സൺ രാജ് ലാലി ഗിൽ ചന്നിയോട് ആവശ്യപ്പെട്ടു.  പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടാൽ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. എ.എ.പിയും ബി.ജെ.പിയും ചന്നിയുടെ പരാമർശത്തെ അപലപിച്ച് രംഗത്തെത്തി.

Tags:    
News Summary - Punjab: Cong MP Channi apologises for 'derogatory' remarks against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.