ലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ മുംബൈ- ലക്നൗ ലോക്മാന്യ തിലക് എക്സ്പ്രസ് ട്രെയിനിന്റെ 11 കോച്ചുകൾ പാളം തെറ്റി. എന്നാൽ ട്രെയിൻ വേഗത കുറവായതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രണ്ട് മണിക്കായിരുന്നു അപകടം. ട്രെയിൻ ഉന്നാവോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിർത്താനായി പോകവേയാണ് അപകടമുണ്ടായത്.
യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകിയതായും അവരെ യാത്രയാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ (എ.ടി.എസ്) ഒരു സംഘം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽപെട്ട ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കവേയാണ് ചില യാത്രക്കാർക്ക് നേരിയ പരിക്കുണ്ടായത്. പാളം തെറ്റിയതിനെത്തുടർന്ന് റെയിൽവേ ട്രാക്ക് പാടെ തകർന്ന നിലയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.