അല്ലു അർജുന്റെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ഗ് സൂ​പ്പ​ർ സ്റ്റാ​ർ അ​ല്ലു അ​ർ​ജു​ന്‍റെ ജൂ​ബി​ലി ഹി​ൽ​സി​ലെ വീ​ടി​നു നേ​രെയുണ്ടായ ക​ല്ലേ​റുമായി ബന്ധപ്പെട്ട് എ​ട്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇന്നലെ വൈകീട്ടാണ് വീടിന് നേരെ കല്ലേറുണ്ടായത്. ‘പു​ഷ്പ -2’ സി​നി​മ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക്കി​ടെ തി​ര​ക്കി​ൽ​പെ​ട്ട് മ​രി​ച്ച സ്ത്രീ​ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് വീ​ടി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ ക​ല്ലെ​റിയുകയായിരുന്നു. 

പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി ഒ​രു​കൂ​ട്ട​മാ​ളു​ക​ൾ അ​ല്ലു അ​ർ​ജു​ന്‍റെ ജൂ​ബി​ലി ഹി​ൽ​സി​ലെ വീ​ടി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത​സു​ര​ക്ഷ​യാ​ണ് വീ​ടി​ന് ഒ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഗേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രി​ൽ ചി​ല​ർ മ​തി​ലി​നു മു​ക​ളി​ൽ ക​യ​റി വീ​ടി​ന് ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, പൊ​ലീ​സ് ഇ​ട​പെ​ട്ടു. സ്ഥ​ല​ത്ത് വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ​യാ​യി. തു​ട​ർ​ന്ന് പൊ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് നേ​ര​ത്തേ അ​ല്ലു അ​ർ​ജു​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റോ​ഡ്‌​ഷോ ന​ട​ത്തി​യെ​ന്നും തി​യ​റ്റ​റി​ലെ ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​വാ​ദ്യം ചെ​യ്‌​തെ​ന്നും ആ​രോ​പി​ച്ച് രേ​വ​ന്ത് റെ​ഡ്ഡി പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ ന​ട​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പു​ഷ്പ-2 റി​ലീ​സി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വം തി​ക​ച്ചും അ​പ​ക​ട​മാ​ണെ​ന്നാ​യി​രു​ന്നു അ​ല്ലു അ​ർ​ജു​ന്‍റെ പ്ര​തി​ക​ര​ണം.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്‍റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന ശേഷമാണ് അല്ലു അര്‍ജുന്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അല്ലു അർജുൻ പ്രഖ്യാപിച്ചിരുന്നു. ആശ്വാസധനമായി 25 ലക്ഷം രൂപ നൽകുമെന്നും പറഞ്ഞിരുന്നു. 

Tags:    
News Summary - Eight people arrested in the incident of stone pelting at Allu Arjun's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.