മന്ത്രാവദം നടത്തിയെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തിയ 16 പേർക്ക് ജീവപര്യന്തം തടവ്

ഔറം​ഗാബാദ്: മന്ത്രവാദത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 16 പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ഇബ്രാഹിമപൂർ സ്വദേശിയായ ജ​ഗദീഷ് റാമിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. സുരേഷ് റാം, രവീന്ദ്ര റാം, സുരേന്ദ്ര റാം, സത്യേന്ദ്ര റാം, മഹാരാജ് റാം, ഉദയ് റാം, ശത്രുഘ്നൻ റാം, വിനീത് റാം, മനോരമ ദേവി, സുദാമ റാം, ബലീന്ദർ റാം, രാകേഷ് റാം, രാംദേവ് റാം, രാജൻ റാം, ലളിതാ ദേവി, മുകേഷ് റാം എന്നിവർക്കാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.

2020 ഓ​ഗസ്റ്റ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രവാദത്തിൽ ഉൾപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയാണ് ജ​ഗദീഷ് റാമിനെ സം​ഘം കൊലപ്പെടുത്തിയത്. മൂർച്ഛയേറിയ ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു കൊലപാതകം.

ജ​ഗദീഷ് റാമിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Tags:    
News Summary - 16 get life term for killing man on suspicion of practising witchcraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.