ഗാന്ധിനഗറിലെ പാർട്ടി ഓഫിസിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാരെ അഭിവാദ്യം ചെയ്യുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂ​പേന്ദ്ര പട്ടേൽ

ആരൊക്കെയാവും ഗുജറാത്തിലെ മന്ത്രിമാർ; സാധ്യത പട്ടിക ഇങ്ങനെ...

അഹ്മദാബാദ്: ഗുജറാത്തിൽ തുടർച്ചയായി രണ്ടാംതവണയും മുഖ്യമന്ത്രിയായി ഭൂപേന്ദ്രപട്ടേൽ ഇന്ന് അധികാരമേൽക്കും. പുതിയ മന്ത്രിസഭയിൽ 25-28 അംഗങ്ങളു​ണ്ടാകുമെന്നാണ് കരുതുന്നത്. ഇതിൽ 10-12 പേർക്ക് കാബിനറ്റ് പദവിയും ലഭിക്കും. പുതുമുഖങ്ങളായ അൽപേഷ് താക്കൂർ ശങ്കർ ചൗധരി, ഡോ. ദർഷിത ഷാ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും.

ഗാന്ധിനഗറിൽ നിന്നുള്ള ഒ.ബി.സി നേതാവാണ് അൽപേഷ് താക്കൂർ. 2019 ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചാണ് ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. മുൻ ആരോഗ്യമന്ത്രിയായിരുന്നു ശങ്കർ ചൗധരി ഇക്കുറി മന്ത്രിസഭയിലുണ്ടാകും. അതോടൊപ്പം കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന കാനു ദേശായ്, പുർനേഷ് മോദി, ജിതു വഘാനി എന്നിവരെയും ഉൾപ്പെടുത്തും.17 മന്ത്രിമാർ ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.

ഗുജറാത്തിൽ ചരിത്ര വിജയം നേടിയാണ് തുടർച്ചയായ ഏഴാംതവണ ബി.ജെ.പി അധികാരമേൽക്കുന്നത്. 182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 182 സീറ്റുകളാണ് ലഭിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാവും ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ.

വിവിധ സമുദായങ്ങളിലും ജില്ലയിലുമുള്ള എം.എൽ.എമാരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

ജയേഷ് രദാദിയ, ശങ്കർ ചൗധരി, റിഷികേശ് പട്ടേൽ, രാഘവ്ജി പട്ടേൽ, കൻവർജി ബവാലിയ, രമൺഭായ് വോറ, ശംഭുനാഥ് തുൻഡി,മുറുഭായ് ബേര എന്നിവർക്കാണ് കാബിനറ്റ് മന്ത്രിപദം ലഭിക്കാൻ സാധ്യതയുള്ളത്.

Tags:    
News Summary - 17 ministers may be sworn in too. List of possibles here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.