ന്യൂഡൽഹി: പാർലമെൻറ് മൺസൂൺ സേമ്മളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ 25 എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടി, മീനാക്ഷി ലേഖി, അനന്ത് കുമാർ ഹെഗ്‌ഡെ, പർവേഷ് സാഹിബ് സിങ്, റിത ബഹുഗുണ ജോഷി, കൗഷൽ കിഷോർ എന്നിവരടക്കം 12 ബി.ജെ.പി എം.പിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈ.എസ്.ആർ കോൺഗ്രസ്, ശിവസേന, ഡി.എം.കെ, ആർ.എൽ.പി പാർട്ടികളുടെ എം.പിമാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 13നും 14നും നടത്തിയ പരിശോധനയിലാണ് പാർലമെൻറ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പാർലമെൻറ് അംഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അടക്കം 2500 ലധികം സാമ്പിളുകളാണ് ഐ.സി.എം.ആർ യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധിച്ചത്.
പാർലമെൻറ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായി രാജ്യസഭ, ലോക്സഭ അംഗങ്ങൾ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ചിരുന്നു. തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സഭാസമ്മേളന സമയം ഉൾപ്പെടെ വെട്ടിക്കുറക്കാനും തീരുമാനിച്ചിരുന്നു. സീറ്റ് ക്രമീകരണത്തിലും മാറ്റം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.