മുറാദ്നഗർ: ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 18പേർ മരിച്ചു. കനത്തമഴയെത്തുടർന്ന് തകർന്ന കെട്ടിടം മരണാനന്തര ചടങ്ങുകൾക്കെത്തിയവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാദേശിക പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി തീവ്രപരിശ്രമം തുടരുകയാണ്. സംഭവത്തിൽ മരണപ്പെട്ടവർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം നേർന്നു. മരിച്ചവർക്ക് 2 ലക്ഷംരൂപ ഉടൻ അനുവദിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.