ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടി; പെൺക​ുട്ടിയെ ബന്ധുക്കൾ മർദിച്ച്​ റോഡിലൂടെ നടത്തി

ഭോപ്പാൽ: ഇതര ഗോത്രവിഭാഗത്തിൽപെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ബന്ധുക്കൾ പിടികൂടി മർദിച്ച്​ റോഡിലൂടെ നടത്തി. മധ്യപ്രദേശിലെ അലിരാജ്​പുർ ജില്ലയിലാണ്​ സംഭവം​. 19 കാരിയാണ്​ ബന്ധുക്കളുടെ മർദനത്തിന്​ ഇരയായത്​.

പെൺകുട്ടിയെ പുരുഷൻമാർ വടികൊണ്ട്​ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. അലിരാജ്​പൂരിലെ തേനാച്ചി ഗ്രാമത്തിലാണ്​ സംഭവം നടന്നിരിക്കുന്നത്​. അടികൊണ്ട്​ പുളയുന്ന പെൺകുട്ടി ഉറക്കെ കരയുന്നതും മർദിക്കരുതെന്ന്​ അപേക്ഷിക്കുന്നതും ദൃശ്യത്തിൽ കാണാം. അടികൊള്ളാതിരിക്കാൻ വേഗത്തിൽ നടക്കുന്നതും പുരുഷൻമാർ പുറകെ വന്ന്​ വീണ്ടും മർദിക്കുന്നതും ദൃശ്യത്തിലുണ്ട്​്​.

സംഭവം അംബ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ നടന്നതെന്നും എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നുമാണ്​ പൊലീസ്​ പറയുന്നത്​. പെൺകുട്ടിയുടെയും പിതാവി​​െൻറയും മൊഴി രേഖപ്പെടുത്തുമെന്നും പരാതിയ​ുണ്ടെങ്കിൽ കേസ്​ രജിസ്​റ്റർ ചെയ്യുമെന്നും അലിരാജ്​പുർ പൊലീസ്​ സൂപ്രണ്ട്​ വിപുൽ ശ്രീവാസ്​തവ അറിയിച്ചു.

Tags:    
News Summary - 19-Year-Old Thrashed, Paraded By Family In Madhya Pradesh For Eloping - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.