ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരായ സിഖ് കലാപക്കേസ് വീണ്ടും അേന്വഷിക്കാൻ കേന്ദ്ര ആഭ്യ ന്തര മന്ത്രാലയം അനുമതി നൽകി. മധ്യപ്രദേശ് കോൺഗ്രസിലെ രൂക്ഷമായ ഭിന്നത പരിഹരിക്കാൻ കമൽനാഥിനെയും എതിരാളി ജ്യോ തിരാദിത്യ സിന്ധ്യയെയും ഡൽഹിക്ക് വിളിപ്പിച്ചതിനിടയിലാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ നീക്കം.
തങ്ങളുടെ ആവശ്യപ്രകാരമാണ് കമൽനാഥിനെതിരായ കലാപ കേസ് വീണ്ടും അന്വേഷിക്കാൻ അനുമതി നൽകിയതെന്ന് ഡൽഹിയിലെ ശിരോമണി അകാലിദൾ എം.എൽ.എ മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. കമൽനാഥിനെതിരായ അേന്വഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) ഉണ്ടാക്കുമെന്നും സിർസ പറഞ്ഞു. കമൽനാഥിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ കോൺഗ്രസ് അനുവദിക്കുന്നതിനെ സിർസ വിമർശിച്ചു.
ന്യൂഡൽഹിയിലെ റകബ്ഗഞ്ച് ഗുരുദ്വാരക്ക് സമീപം രണ്ട് സിഖുകാരെ ജീവനോടെ കത്തിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിൽ കമൽനാഥിന് പങ്കുണ്ടെന്നായിരുന്നു പരാതി. ഇതടക്കം ആറ് കേസുകൾ എസ്.െഎ.ടി വീണ്ടും അന്വേഷിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് അകാലിദൾ നോവ് സുഖ്ബീർ ബാദൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.