മുംബൈ: സാക്ഷികൾ ഹാജരായിട്ടും വിസ്തരിക്കാതിരുന്നതിന് 93 ലെ മുംബൈ സ്ഫോടനപരമ്പര കേസ് പ്രതിക്ക് പ്രത്യേക ടാഡ കോടതി പിഴയിട്ടു. ദിവസങ്ങൾക്കുമുമ്പ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി ഫിറോസ് ഖാനാണ് കോടതി 2000 രൂപ പിഴയിട്ടത്. കുറ്റം തെളിഞ്ഞവരുടെ ശിക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെ മൂന്ന് സാക്ഷികളെ വിസ്തരിക്കാൻ ഫിറോസ് ഖാെൻറ അഭിഭാഷകൻ വഹാബ് ഖാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തിങ്കാളാഴ്ചയായിരുന്നു ഇത്.
അപേക്ഷ അംഗീകരിച്ച കോടതി വാദംകേൾക്കൽ ചൊവ്വാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ചയും ബുധനാഴ്ചയും ഫിറോസ് ഖാെൻറ അഭിഭാഷകൻ സാക്ഷികളെ വിസ്തരിച്ചില്ല. ഇതിൽ ക്ഷുഭിതനായ ജഡ്ജി ജി.എ. സനപ് പിഴ വിധിക്കുകയായിരുന്നു. വിചാരണക്കിടെ ജയിലിലെ തെൻറ നല്ലനടപ്പും മാനസാന്തരവും പരിഗണിച്ച് വധശിക്ഷ നൽകരുതെന്ന് ഫിറോസ് കഴിഞ്ഞദിവസം കോടതിയോട് അപേക്ഷിച്ചിരുന്നു. പരോളും അവധിയുമില്ലാതെ ആജീവനാന്തം ജയിലിലിട്ടാലും തൂക്കിക്കൊല്ലരുതെന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള അപേക്ഷ. ജയിലിലാണെങ്കിലും താൻ ജീവിച്ചിരിപ്പുണ്ടെന്ന ചിന്ത തെൻറ മക്കൾക്ക് ആശ്വാസമാകുമെന്നായിരുന്നു ഫിറോസിെൻറ അപേക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.