ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ ഇ.ഡി നടപടി; രണ്ട് ബിൽഡർമാരുടെ 415 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പ് കള്ള​പ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്രയിലെ ബിൽഡറിൽ നിന്നും അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്ടർ പിടിച്ചെടുത്തതിന് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ രണ്ട് ബിൽഡർമാരിൽ നിന്നും 415 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.

റേഡിയസ് ഡെവലപ്പേഴ്സ് ഉടമ സഞ്ജയ് ചാബ്രിയ അബിൽ ഇൻഫ്രാസ്ട്രെക്ചർ ഉടമ അവിനാശ് ബോസ്​ലെ എന്നിവരിൽ നിന്നാണ് സ്വത്തുക്കൾ ക​ണ്ടുകെട്ടിയത്. ഇരുവരും യൂണിയൻ ബാങ്ക് നേതൃത്വം നൽകുന്ന കൺസോട്യത്തിൽ നിന്നും 34,000 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതികളാണ്.

കഴിഞ്ഞാഴ്ച അവിനാശ് ബോസ്ലേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും ഹെലികോപ്ടർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ചാബ്രിയയുടെ മുംബൈയിലെ സാന്തക്രൂസിലെ 116.5 കോടിയുടെ ഫ്ലാറ്റ്, ബംഗളൂരുവിലെ ഭൂമിയിൽ ചാബ്രയുടെ കമ്പനിക്കുള്ള 115 കോടി മതിപ്പ് വരുന്ന 25 ശതമാനം ഓഹരി, സാന്താക്രൂസിലെ മൂന്ന് കോടിയുടെ ഫ്ലാറ്റ്, ഡൽഹി എയർപോർട്ടിലെ ചാബ്രിയയു​ടെ ഉടമസ്ഥയിലുളള ഹോട്ടലിലെ ലാഭവിഹിതം, 3.10 കോടി വിലമതിക്കുന്ന മൂന്ന് ആഡംബര കാറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

അവിനാശ് ബോസ്ലേയുടെ മുംബൈയിലെ 102.8 കോടിയുടെ അപ്പാർട്ട്മെന്റ്, പൂണെയിലെ 14.65, 29.24 കോടിയുടെ ഭൂമി, നാഗ്പൂരിലെ 15.52 കോടിയുടെ ഭൂമി എന്നിവയെല്ലാം ഇ.ഡി ക​ണ്ടുകെട്ടിയിട്ടുണ്ട്. യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ, ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർ കപിൽ ധവാൻ, ധീരജ് ധവാൻ എന്നിവരുൾപ്പെട്ട അഴിമതി കേസാണ് ഇ.ഡി അന്വേഷിക്കുന്നത്.  

Tags:    
News Summary - 2 Builders' Assets Worth ₹ 415 Crore Seized In India's Biggest Bank Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.