ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപം അന്വേഷിക്കുന്നതിന് രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡ െപ്യൂട്ടി കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപക്കേസുകൾ അന്വേഷിക്കുക. രണ്ട് സം ഘങ്ങളെയും ഏകോപിപ്പിക്കുക ക്രൈംബ്രാഞ്ച് അഡിഷനൽ കമീഷണർ ബി.കെ.സിങ്ങായിരിക്കും.
ഡി.സി.പി ജോയ് ടിർകെ, ഡി.സി.പി ര ാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഒരോ സംഘത്തിലും നാല് അസിസ്റ്റൻറ് കമീഷണർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരോ സംഘത്തിലും മൂന്ന് ഇൻസ്പെക്ടർമാരും നാല് സബ് ഇൻസ്പെക്ടർമാരും മൂന്നു വീതം കോൺസ്റ്റബിൾമാരും ഉണ്ടാകും.
വടക്ക് കിഴക്കൻ ഡൽഹിയിൽ ഞയറാഴ്ച മുതൽ ചൊവ്വാഴ്ച വരെ അക്രമസംഭവങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് കൈമാറും. കലാപവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക സംഘം ഉടൻ അന്വേഷണമാരംഭിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
വടക്ക് കിഴക്കൽ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. 200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ നിരവധി മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.