സത്യേന്ദർ ജെയിന്‍റെ അറസ്റ്റ്​: റെയ്​ഡിൽ 2.85 കോടി രൂപയും സ്വർണവും കണ്ടെത്തിയെന്ന്​ ഇ.ഡി

ന്യൂഡല്‍ഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍റെ സ്ഥാപനങ്ങളിലും കേസുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും തിങ്കളാഴ്ച നടത്തിയ റെയ്​ഡിൽ 2.85 കോടി രൂപയും 130 സ്വർണ നാണയങ്ങളും കണ്ടെടുത്തതായി എന്‍ഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി). കണക്കില്‍പ്പെടാത്ത സ്വർണവും പണവും ഒളിപ്പിച്ചുവച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഇ.ഡി പ്രസ്താവനയില്‍ അറിയിച്ചു.

അങ്കുഷ് ജെയിന്‍, വൈഭവ് ജെയിന്‍, നവീന്‍ ജെയിന്‍, സിദ്ദാര്‍ഥ് ജെയിന്‍ എന്നിവരുടെ വീടുകളില്‍ നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇവര്‍ സത്യേന്ദര്‍ ജെയിനെ നേരിട്ടോ അല്ലാതെയോ സഹായിച്ചുണ്ടെന്നും ഇ.ഡി പറഞ്ഞു.

മേയ് 30നാണ് ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുകളിലൂടെ കൊ‌ൽക്കത്ത കേന്ദ്രമായ കമ്പനിയിൽ നിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് ക‌മ്പനിയുടെ പേരിലേക്കു മാറ്റി, ഇതുപയോഗിച്ചു സ്ഥലം വാങ്ങി, കൃഷി സ്ഥ‌ലം വാങ്ങാൻ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിച്ചു എന്നിങ്ങനെയാണ് ഇ.ഡിയുടെ കണ്ടെത്തൽ. മന്ത്രിയുടെ 4.81 കോടി രൂപയുടെ സ്വത്ത് ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. 

Tags:    
News Summary - 2 Crore Cash, Gold Coins Found In Raids Linked To Arrested Delhi Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.