അസം റൈഫിൾസി​െൻറ വാഹനത്തിനു നേരെ ആക്രമണം: രണ്ട​ു സൈനികർ മരിച്ചു

ഗുവാഹതി: അസം റൈഫിള്‍സിന്‍െറ വാഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. അസമിലെ ടിന്‍സുകിയ ജില്ലയിലെ ജാഗുനില്‍ ഞായറാഴ്ച രാവിലെ എട്ടിനാണ് ആക്രമണം നടന്നത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഉള്‍ഫ അടക്കമുള്ള അഞ്ച് സംഘടനകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റി ഏറ്റെടുക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു.

 
ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിയില്‍ നടക്കുന്ന പ്രധാന ആഘോഷമായ പങ്സാവു ഫെസ്റ്റിവലില്‍ പങ്കെടുക്കാനത്തെിയ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് നിയോഗിച്ച ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. വിനോദ സഞ്ചാരികളുടെ മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി.
ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. ഗ്രനേഡ് എറിഞ്ഞ ശേഷം രക്ഷപ്പെട്ടവര്‍ക്കായി വനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് രണ്ട്  തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. 15 പേര്‍ സംഘത്തിലുണ്ടെന്ന് കരുതുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ആഘോഷത്തിനത്തെിയ ആയിരത്തോളം വിനോദ സഞ്ചാരികളും 500ഓളം വാഹനങ്ങളും മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വിമത സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഉള്‍ഫ കമാന്‍ഡര്‍ പരേഷ് അസോം, കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എം. എന്‍ഗൗബ എന്നിവരുടെ പേരിലാണ് പ്രസ്താവന പുറത്തിറക്കിയത്. മൂന്ന് സൈനികരെ വധിച്ചുവെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും പ്രസ്താവനയില്‍ പറയുന്നു. ഉള്‍ഫക്ക് പുറമെ റെവലൂഷനറി പീപ്ള്‍സ് ഫ്രണ്ട്, യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, പീപ്ള്‍ റെവലൂഷനറി പാര്‍ട്ടികള്‍ എന്നിവരാണ് കോ ഓഡിനേഷന്‍ കമ്മിറ്റിയിലുള്ളത്.

Tags:    
News Summary - 2 Killed as Suspected Terrorists Attack Assam Rifles Jawans Escorting Tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.