Representational Image

യു.പിയിൽ രണ്ട്​ സമാജ്​വാദി പാർട്ടി നേതാക്കളെ വെടിവെച്ചു കൊന്നു

ലഖ്​നോ: ഉത്തർപ്രദേശിൽ രണ്ട്​ സമാജ്​വാദി പാർട്ടി നേതാക്കൾ വ്യത്യസ്​ത സംഭവങ്ങളിലായി വെടിയേറ്റ്​ മരിച്ചു. രാഷ്​ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന്​ പിന്നിലെന്ന്​ പൊലീസ്​ അറിയിച്ചു.

41കാരനായ ലാൽജി യാദവാണ്​ കൊല്ലപ്പെട്ട ഒന്നാമൻ. വെള്ളിയാഴ്​ച രാവിലെ 9.30ന്​ ഖ്വാജ സാരി എരിയയിലെ സിദ്ധികുപുരിലാണ്​ ലാൽജി കൊല്ലപ്പെട്ടത്​. ഷാഗഞ്ചിൽ നിന്ന്​ ജുൻപൂരിലേക്കുള്ള യാത്രക്കിടെ മോ​ട്ടോർ സൈക്കിളിലെത്തിയ മൂന്നംഗ സംഘമാണ്​ ലാൽജിക്ക്​ നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട യാദവിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്​.

ഗൗതം ബുദ്ധ നഗർ ജില്ലയിൽ സമാജ്​വാദി പാർട്ടി ദാദ്രി മണ്ഡലം പ്രസിഡൻറ്​ രാമേതക്​ കതാരിയയാണ്​ കൊല്ലപ്പെട്ടത്​. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ്​ രമേതകിനെതിരെ വെടിയുതിർത്തത്​.

Tags:    
News Summary - 2 Samajwadi Party leaders shot dead in Uttar Pradesh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.