പ്രതീകാത്മക ചിത്രം

ബാർബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങി; വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ചു

ചെന്നൈ ∙ ബാർബിക്യൂ ചിക്കൻ തയാറാക്കിയ ശേഷം കെടുത്താതിരുന്ന കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലിൽ രണ്ട് വിനോദസഞ്ചാികൽ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണ് മരിച്ചത്.  ചിന്നപ്പള്ളത്തെ റിസോർട്ടിൽ വെള്ളിയാഴ്ച രാത്രി ഉറങ്ങിക്കിടന്ന മുറിയിലാണ് ഇരവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേർ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാൽ രക്ഷപ്പെട്ടു.

നാലുപേരും മദ്യപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സംഘത്തിലെ മറ്റുരണ്ട് പേരാണ് ആനന്ദ ബാബുവിനെയും ജയകണ്ണനെയും ബോധരഹിതരായ അവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.

അടുപ്പ് കെടുത്താതിരുന്നതിനാൽ രൂപപ്പെട്ട വിഷ വാതകങ്ങൾ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു. രണ്ട് പേരുടെയും മൃതദേഹങ്ങൾ കൊടൈക്കനാൽ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - 2 tourists die from charcoal stove smoke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.