രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ അമേരിക്കൻ പൗരന്മാർ പിടിയിൽ

ന്യൂഡൽഹി: രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയതിന് അമേരിക്കൻ പൗരന്മാരായ പിതാവും മകനും പിടിയിൽ. സെപ്റ്റംബർ 14നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

അതീവ സുരക്ഷാ മേഖലയായ രാഷ്ട്രപതി ഭവന്‍റെ ദൃശ്യങ്ങൾ ഡ്രോണിലെ കാമറ ഉപയോഗിച്ച് ഇവർ പകർത്തിയതായി പൊലീസ് പറഞ്ഞു. മേഖലയിൽ ഡ്രോൺ പറത്തുന്നതിന് നിരോധനമുണ്ട്.

Tags:    
News Summary - 2 US citizens arrested for flying drone near Rashtrapati Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.