ന്യൂഡൽഹി: അതിവ്യാപന ശേഷിയുള്ള, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് യു.കെയിൽ കണ്ടെത്തിയതിന് പിന്നാലെ ആശങ്കയിൽ ഇന്ത്യയും. യുകെയിൽനിന്ന് രാജ്യത്തെത്തിയ 20 യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലെത്തിയവർക്കാണ് കോവിഡ് കണ്ടെത്തിയത്. പുതിയ കൊറോണ വൈറസിന് 70 ശതമാനത്തിലധികം അതിവ്യാപന ശേഷിയുണ്ടെന്നാണ് നിഗമനം.
യു.കെയിൽ കോവിഡ് പടർന്നതോടെ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഏകേദശം 70 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ത്യയെകൂടാതെ പാകിസ്താൻ, പോളണ്ട്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, റഷ്യ, ജോർദാൻ, ഫ്രാൻസ്, ഹോേങ്കാങ് തുടങ്ങിയ രാജ്യങ്ങളും യു.കെ വിമാനം റദ്ദാക്കി.
നവംബർ 25 മുതൽ ഡിസംബർ എട്ടുവരെ യു.കെയിൽനിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെ നിരീക്ഷിച്ചുവരികയായിരുന്നു. ആർെക്കങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നാണ് നിർദേശം. ഡിസംബർ 21നും 22നും എത്തിയ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അതേ വിമാനത്തിൽ യാത്രചെയ്തിരുന്ന മുഴുവൻപേരെയും പരിശോധനക്ക് വിധേയമാക്കുകയും ക്വാറന്‍റീൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി യു.കെയിൽനിന്ന് ഇന്ത്യയിെലത്തിയവരെ ഡൽഹി വിമാനത്താവളത്തിൽ കർശന നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇക്കാലയളവിൽ 6000-7000 പേർ ഇന്ത്യയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.