തുടർച്ചയായി രണ്ടാം വ‍ർഷവും ഇന്ത്യൻ വിദ്യാർഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം വ‍ർഷവും ഇന്ത്യൻ വിദ്യാർഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക. സന്ദർശക വിസകളുടെ എണ്ണത്തിലും പുതിയ റെക്കോർഡാണ് ഈ വർഷം. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്.

ഏകദേശം 3,31,000ൽ അധികം വിദ്യാർഥികൾ ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി കോഴ്സുകളിൽ ജോയിൻ ചെയ്തു. അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാർഥികളിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാർ തന്നെയാണ്. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വർഷം ഏകദേശം 19 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർഥികളും ഈ വ‍ർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി.

വിദ്യാർഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായും യു.എസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - US issues over one million visas to indian students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.