പ്രണയാഭ്യർത്ഥന നിരസിച്ചു; 20കാരിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു

ഹുബ്ബള്ളി: പ്രണയാഭ്യർത്ഥന നിരസിച്ച ദേഷ്യത്തിൽ 20കാരിയെ യുവാവ് കുത്തിക്കൊന്നു. കർണാടകയിലെ ഹുബ്ബള്ളിയിലെ വീരാപൂർ ഓനിയിലാണ് സംഭവം. അഞ്ജലി അംബിഗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ പെൺകുട്ടി വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു ക്രൂര ആക്രമണം.

പ്രദേശത്തെ ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് എന്നയാളാണ് പ്രതി. പുലർച്ചെ യുവതിയുടെ വീട്ടിലെത്തിയ ഇയാൾ വാതിലിൽ മുട്ടി. വാതിൽ തുറന്നത് അഞ്ജലിയുടെ സഹോദരിയായിരുന്നു. ഇവരെ തള്ളിമാറ്റി അകത്തുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ജലിയുടെ വയറ്റിലും കഴുത്തിലും കുത്തി. തുടർന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു.

ബെണ്ടിഗേരി പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചതായാണ് വിവരം. പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിലാണ്.

Tags:    
News Summary - 20-year-old stabbed to death in Hubballi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.