ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മദ്റസകളിൽ സംസ്കൃത പഠനം ആലോചനയിലാണെന്ന് സംസ്ഥാന മദ്റസ ബോർഡ് ചെയർമാൻ മുഫ്തി ഷാമൂൻ ഖാസ്മി. എന്നാൽ, വിഷയം ഓപ്ഷനൽ (നിർബന്ധമല്ലാത്ത) ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിർദേശത്തിന് സംസ്ഥാന സർക്കാറിന്റെ അംഗീകാരം ലഭിച്ചാൽ നടപ്പാക്കും.
സംസ്കൃതവും അറബിയും പ്രാചീന ഭാഷകളാണ്. അറബിയോടൊപ്പം മദ്റസകളിൽ സംസ്കൃത പഠനത്തിനും അവസരം ലഭിച്ചാൽ വിദ്യാർഥികൾക്ക് പ്രയോജനകരമാകും. മദ്റസകളിൽ എൻ.സി.ഇ.ആർ.ടി സിലബസ് നടപ്പാക്കിയതോടെ മികച്ച ഫലമുണ്ടായി. വിജയം 96 ശതമാനമായെന്നും മദ്റസ ബോർഡ് ചെയർമാൻ പറഞ്ഞു. മദ്റസകൾക്കുള്ള ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമീഷൻ ശിപാർശ കടുത്ത പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് ബി.ജെ.പി സർക്കാറിന്റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.