പട്ടേല്‍ പ്രധാനമന്ത്രി ആയെങ്കില്‍ ഇന്ത്യ പാകിസ്താന്‍ ആയേനെ –കാഞ്ച ഐലയ്യ


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റുവിന് പകരം സര്‍ദാര്‍ വല്ലഭ ഭായ് പട്ടേല്‍ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ പാകിസ്താന് സമാനമായേനെയെന്ന് ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഭരണഘടന എഴുതുന്ന ചുമതല അംബേദ്കറിന് പകരം ഏതെങ്കിലും ഹിന്ദുത്വവാദിക്കു നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ടൈംസ് ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമഹാസഭയുമായി പട്ടേലിന് അടുത്ത ബന്ധമുണ്ടായിരുന്നു. മനുസ്മൃതിയില്‍ വിശ്വസിക്കുന്ന ആരെയെങ്കിലുംകൊണ്ട് ഭരണഘടന എഴുതിക്കുമായിരുന്നു. ഇതുവഴി ജനാധിപത്യം തകരുമായിരുന്നുവെന്നും ഐലയ്യ പറഞ്ഞു.
പട്ടേലായിരുന്നു പ്രഥമ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥ മറ്റൊരു വഴിയിലാകുമായിരുന്നുവെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞിരുന്നു.
ഇത് പരാമര്‍ശിച്ചാണ് ഐലയ്യ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന് വേണ്ടത് ഉരുക്കുമനുഷ്യനെയല്ളെന്നും തുറന്ന മനസ്സുള്ളവരെയാണെന്നും ബി.ജെ.പി വിട്ട  സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.