രാജീവ് വധം: ശിക്ഷ ജീവപര്യന്തമാക്കിയത് പി. സദാശിവത്തിെൻറ നേതൃത്വത്തിലെ സുപ്രീംകോടതി ബെഞ്ച്

ന്യൂഡൽഹി: ഇപ്പോഴത്തെ കേരള ഗവർണർ പി. സദാശിവത്തിെൻറ നേതൃത്വത്തിലുണ്ടായിരുന്ന സുപ്രീംകോടതി ബെഞ്ചാണ് 2014 ഫെബ്രുവരി 18ന് രാജീവ് വധക്കേസിലെ പ്രതികളായ പേരറിവാളനും ശാന്തനും മുരുകനും നൽകിയ വധശിക്ഷ ജീവപര്യന്തമാക്കിയത്. ദയാഹരജികൾ തീർപ്പാക്കുന്നതിലുണ്ടായ അസാധാരണമായ കാലതാമസം പരിഗണിച്ചായിരുന്നു നടപടി. 23 വർഷം തടവ് അനുഭവിച്ച പ്രതികളെ നിയമ നടപടിക്രമം പാലിച്ച് മോചിപ്പിക്കാൻ സംസ്ഥാന സർക്കാറിന് കഴിയുമെന്ന് കൂടി ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

ക്രിമിനൽ ശിക്ഷാ നിയമം 432, 433 വകുപ്പുകൾ അനുസരിച്ച് 23 വർഷം ജയിലിൽ കഴിഞ്ഞ ഇവരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നായിരുന്നു കോടതിയുടെ അഭിപ്രായ പ്രകടനം. ഇതേ തുടർന്ന് ഇവരെയും മറ്റു പ്രതികളായ നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയും മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ അടിയന്തര തീരുമാനമെടുത്തു. എന്നാൽ, ഇക്കാര്യത്തിൽ നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യു.പി.എ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആ ഹരജിയിലാണ് ഭരണഘടനാബെഞ്ചിെൻറ  പ്രതികളെ ഏകപക്ഷീയമായി വിട്ടയക്കാൻ തമിഴ്നാട് സർക്കാറിന് അധികാരമില്ലെന്ന് വിധിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.