ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വസതിയിൽ നടത്തിയ പരിേശാധനയിൽ മൂന്ന് ലക്ഷം രൂപയുടെ വിദേശകറൻസി പിടിച്ചെടുത്തതായി സി.ബി.െഎ.കെജ്രിവാളിെൻറ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാറിെൻറ വസതിയിലാണ് സി.ബി.െഎ പരിശോധന നടത്തിയത്. വിദേശകറൻസികൾക്കു പുറമെ2.4 ലക്ഷം രൂപയും പിടിച്ചെടുത്തതായി സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു.
സി.ബി.െഎ തെൻറ ഒാഫിസ് റെയ്ഡ് ചെയ്തതായി ഇന്ന് രാവിലെ അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇത് വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഒാഫിസിലല്ല പ്രിൻസിപ്പൽ സെക്രട്ടറിയുടെ വസതിയിലാണ് പരിശോധന നടത്തിയതെന്ന വിശദീകരണവുമായി സി.ബി.െഎ രംഗത്തുവന്നത്. കമ്പ്യൂട്ടറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്. ഒരു കമ്പനിക്ക് അനൂകൂലമായി ടെണ്ടർ നൽകിയെന്നാണ് ആരോപണം. റെയ്ഡിൽ വീട്ടിൽ നിന്ന് ആസ്തി സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. ഉത്തർപ്രദേശിലും ഡൽഹിയിലുമായി 14 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടത്തിയതെന്ന് സി.ബി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.