ന്യൂഡല്‍ഹി: തനിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ആദ്യമായി അനുവദിച്ചത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇദ്ദേഹത്തിന് മോദിസര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മറുപടിയായാണ് സ്വാമിയുടെ പ്രസ്താവന. ആദ്യം റാവുസര്‍ക്കാര്‍ തനിക്ക് വി.ഐ.പി സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും പിന്നീടുവന്ന യു.പി.എ സര്‍ക്കാര്‍ ഇത് ചില സംസ്ഥാനങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. ഇത് മോദിസര്‍ക്കാര്‍ പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. നരസിംഹറാവു ബി.ജെ.പിക്കാരനായിരുന്നോ എന്നുചോദിച്ച് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിക്കുകയും ചെയ്തു. സ്വാമിക്ക് അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ബംഗ്ളാവ് അനുവദിച്ചതും വിവാദമായി. വ്യാഴാഴ്ചയാണ് കാബിനറ്റ് കമ്മിറ്റി (അക്കമഡേഷന്‍) സുരക്ഷാ മുന്‍കരുതലെന്ന നിലക്ക് സ്വാമിക്ക് ബംഗ്ളാവ് അനുവദിച്ചത്.
രാഷ്ട്രീയ പ്രതികാരം അരുതെന്ന് സി.പി.ഐ
ന്യൂഡല്‍ഹി: ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പ്രതികാരത്തിന് സ്ഥാനമില്ളെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ജാമ്യം നേടിയ ശേഷമായിരുന്നു സി.പി.ഐയുടെ പ്രതികരണം. നിയമം അനുസരിക്കുന്നവരെന്ന നിലയില്‍ ഇരുവരും കോടതിയില്‍ ഹാജരായതിനെ അദ്ദേഹം സ്വാഗതംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.