ന്യൂഡല്‍ഹി: ബാലനീതി നിയമം എന്ന മുറവിളിക്ക് തിരിച്ചടിയായി ഡല്‍ഹി കുട്ടിക്കുറ്റവാളിയെ സ്വതന്ത്രനാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. കുറ്റവാളിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കുട്ടിക്കുറ്റവാളിയെ പുറത്തിറക്കുന്നത് തടയാനാവില്ളെന്നും നിയമത്തിന്‍റെ പരിധി ലംഘിക്കാനാവില്ളെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
പ്രശ്നത്തില്‍ തങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് പറഞ്ഞ കോടതി കുട്ടിക്കുറ്റവാളികളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ വെക്കണമെന്ന കമ്മീഷന്‍റെ നിര്‍ദേശവും തള്ളി. ബാലനീതി വകുപ്പുകള്‍ അനുസരിച്ചുള്ള ശിക്ഷയെ നിലവില്‍ നല്‍കാന്‍ കഴിയൂ. ശിക്ഷാ കാലാവധി കഴിഞ്ഞും പ്രതിയെ തടവില്‍ വച്ചാല്‍ പൗരന്‍റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 15, 16 പ്രകാരം കുറ്റവാളിയുടെ മാനസികനില മാറിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇതു നടന്നിട്ടില്ളെന്നും കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിക്കാന്‍ തയാറായില്ല.
തന്‍റെ മകള്‍ക്ക് ഒരിക്കല്‍ കൂടി നീതി നിഷേധിക്കപ്പെട്ടിരിക്കുയാണെന്ന് കേസിലെ ഇരയായ ജ്യോതിയുടെ മാതാവ് കോടതി ഉത്തരവിനോട് പ്രതികരിച്ചു. എന്നാല്‍, കടുത്ത സമ്മര്‍ദ്ദത്തിനിടെ ബാലനീതി നിയമം ഉടന്‍ തന്നെ ചര്‍ച്ച ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.