അഫ്ഗാനിലും പാകിസ്താനിലും ശക്തമായ ഭൂകമ്പം: ആളപായമില്ല

കാബൂള്‍: അഫ്ഗാനിസ്താനിലും പാകിസ്താനിലും റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് വീടുകളില്‍ ഉറങ്ങുകയായിരുന്നവര്‍ പരിഭ്രാന്ത രായി ഇറങ്ങിയോടി. പെഷാവറില്‍ 30 പേര്‍ക്ക് പരിക്കേറ്റതായും വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

താജികിസ്താന്‍െറ സമീപത്തുള്ള അഫ്ഗാന്‍ അതിര്‍ത്തിയില്‍ അനുഭവപ്പെട്ട ഭൂകമ്പം 59 മിനിറ്റുകള്‍ നീണ്ടുനിന്നതായി പാക് അധികൃതര്‍ അറിയിച്ചു. അതേസമയം കാബൂളിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രമെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ചലനങ്ങളെ തുടര്‍ന്ന് കാബൂളിലെയും ഇസ്ലാമാബാദിലെയും ന്യൂഡല്‍ഹിയിലെയും തെരുവുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടി.

കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മീര്‍ മേഖലയിലും ഭൂകമ്പം ബാധിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ചലനങ്ങള്‍ ഭയന്ന് ആളുകള്‍ സ്ഥലം വിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ വടക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ 300ലേറെപ്പേര്‍ മരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.