ക്രിക്കറ്റ് അഴിമതി: അന്വേഷണത്തിന് ഗോപാല്‍ സുബ്രഹ്മണ്യം തയാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) അഴിമതി അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിക്കുന്ന സ്വതന്ത്ര കമീഷന് നേതൃത്വം നല്‍കാന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സമ്മതമറിയിച്ചു. കമീഷന്‍ നേതൃത്വം ഏറ്റെടുക്കണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അയച്ച കത്തിനുള്ള മറുപടിയില്‍ തീരുമാനം അംഗീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

സുതാര്യമായ രീതിയില്‍ തന്‍െറ കഴിവുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തി അന്വേഷണം നടത്തും. കമീഷന്‍െറ പ്രവര്‍ത്തനങ്ങള്‍ വിഡിയോയില്‍ പകര്‍ത്തും. തുറന്ന മനസ്സോടെ മുന്‍വിധികളില്ലാത്ത അന്വേഷണമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് ക്രിക്കറ്റ് അഴിമതി അന്വേഷണത്തിന് സ്വതന്ത്രകമീഷന്‍ രൂപവത്കരിക്കുന്ന പ്രമേയം പാസാക്കിയത്. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ സര്‍ക്കാറിന് ഇതിന് അധികാരമില്ളെന്ന നിലപാടാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് സ്വീകരിച്ചത്. എന്നാല്‍, ഡല്‍ഹി സര്‍ക്കാറിന്‍െറ തീരുമാനത്തില്‍ അപാകതയില്ളെന്ന് ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി.

അതിനിടെ, ഞായറാഴ്ച പുറത്തുവന്ന അഴിമതി അന്വേഷണ റിപ്പോര്‍ട്ടില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച അരവിന്ദ് കെജ്രിവാള്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തത്തെി. എന്നാല്‍, അന്വേഷണത്തില്‍ ആര്‍ക്കും ക്ളീന്‍ചിറ്റ് നല്‍കിയിട്ടില്ളെന്നും ആരോപണം ഉന്നയിച്ചതിന് മാപ്പുപറയില്ളെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ അഴിമതി നടന്നിട്ടുണ്ട് എന്നു തന്നെയാണ് വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗിയുടെ നേതൃത്വത്തിലെ മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഉത്തരവാദികളുടെ പേരു പറഞ്ഞിട്ടില്ല, അത് കണ്ടത്തൊനാണ് സര്‍ക്കാര്‍ അന്വേഷണ കമീഷനെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.